Breaking News

പി.എസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായ ഒഴിവില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസംതന്നെ ഉണ്ടായേക്കും. അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അവസാന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പി.കെ കൃഷ്ണദാസും ശ്രീധരന്‍ പിള്ളയും ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും.

പുതിയ അധ്യക്ഷന്‍ ആരെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇതുവരെ തീരുമാനമൊന്നുമായിരുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല. ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്‍തൂക്കം ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top