Latest News

അഡാര്‍ അപേക്ഷകള്‍ ; കണ്ണുതള്ളി സംവിധായകന്‍

സംവിധായകന്‍ ഒമര്‍ ലുലു ഇത്രയും പ്രതീക്ഷിച്ചില്ല. പുതിയ ചിത്രത്തിനായി യുവാക്കളെ അന്വേഷിക്കുന്നതിനായി ഒമര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന് മറുപടിയായി 12 മണിക്കൂറിനിടെ കിട്ടിയത് 25000ത്തിലധികം അപേക്ഷകള്‍.

കണ്ണിറുക്കിയും ഇറുക്കാതെയുമുള്ള നിരവധി ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ കണ്ട് ഒമര്‍ പോലും ഒന്നമ്പരന്ന് കാണും.

2019ല്‍ ആരംഭിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായകന്‍മാരേയും സഹനടന്മാരെയും ആവശ്യമുണ്ടെന്നായിരുന്നു പോസ്റ്റ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6 മാസം സിനിമ പരിശീലനവുമുണ്ടെന്ന് ഒമര്‍ കുറിച്ചിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top