സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാരിന് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്ന ആലപ്പുഴയില്‍ എംഎല്‍എ അടക്കമുള്ളവര്‍ തിരിഞ്ഞുനോക്കാത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ കാര്യങ്ങള്‍ വിശദമായി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മൂന്ന് മന്ത്രിമാരുള്ള ആലപ്പുഴയില്‍ ആരും എത്തിയില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നടപടികള്‍ ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല ആരോപിച്ചു.
മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് രമേശ് ചെന്നിത്തല
By
July 21, 2018 12:05 pm