അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം കിട്ടാന്‍ ഗൂഗിളില്‍ അദ്ദേഹത്തിന്റെ പേര് തിരഞ്ഞാല്‍ മതിയെന്ന് എല്ലാവര്ക്കും അറിയാം. അതല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നോ വൈറ്റ് ഹൗസ് എന്നോ ഒക്കെ സേര്‍ച്ച് ചെയ്താല്‍ മതിയാകും. എന്നാല്‍ മറ്റൊരു വാക്ക് സേര്‍ച്ച് ചെയ്യുമ്പോഴാണ് ട്രംപിന്റെ ചിത്രം വരുന്നതെങ്കിലോ..! ഇവിടെയാണ് തമാശ. ഗൂഗിളില്‍ ചെന്ന് വിഢി എന്നര്‍ത്ഥം വരുന്ന ‘ഇഡിയറ്റ്’ എന്ന വാക്ക് നല്കി നോക്കിയാല്‍ അവിടെ തെളിഞ്ഞുവരും സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം. ചിരിച്ചും ചിന്തിച്ചും വിവിധ മുഖഭാവങ്ങളില്‍ ഇരിക്കുന്ന ട്രംപിന്റെ ചിത്രങ്ങള്‍ ഇഡിയറ്റ് എന്ന സേര്‍ച്ച് ലിസ്റ്റില്‍ വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ ചിരിയുണര്‍ത്തുന്നതാണ്.
കമ്പ്യൂട്ടര്‍ വിദഗ്ദനായ ഏതോ ഒരു വിരുതന് നല്കിയ പണിയാണിത്. ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയാണ് ഇത്തരത്തില്‍ ട്രംപിന്റെ ചിത്രങ്ങള്‍ ഗൂഗിളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. മുന്‍പ് ഇങ്ങനൊരു പണി കിട്ടിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായിരുന്നു. ടോപ് 10 ക്രിമിനല്‍സ് ഓഫ് ദി വേള്‍ഡ് എന്ന സേര്‍ച്ച് ചെയ്യുമ്പോഴായിരുന്നു മോദിയുടെ ചിത്രം ഗൂഗിള്‍ കാട്ടിത്തന്നിരുന്നത്. ഇത് പിന്നീട് നീക്കം ചെയ്തെങ്കിലും ചെറിയ തോതില്‍ ഇപ്പോഴും മോദിയുടെ ചിത്രം ക്രിമിനല്‍സ് പട്ടികയില്‍ ഗൂഗിള്‍ കാണിച്ചുതരുന്നുണ്ട്.