Automotive

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍ ‘ട്രോനക്സ് വണ്‍’ വിപണിയില്‍

ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളുമായി ട്രോനക്സ് മോട്ടോര്‍സ്. സ്മാര്‍ട്ട് ബൈക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ട്രോനക്സ് വണ്ണിന് 49,999 രൂപയാണ് പ്രാരംഭവില. ഒറ്റ ചാര്‍ജ്ജില്‍ 50 കിലോമീറ്റര്‍ ദൂരം വരെ പോകാന്‍ ത്രോട്ടില്‍ മോഡില്‍ സൈക്കിളിന് കഴിയും (പെഡല്‍ ചവിട്ടാതെ തന്നെ). ഇലക്ട്രോണിക് ഗിയര്‍ അസിസ്റ്റ് മോഡിലാണെങ്കില്‍ ട്രോനക്സ് വണ്‍ 70 മുതല്‍ 85 കിലോമീറ്റര്‍ വരെ ദൂരം ഒറ്റ ചാര്‍ജ്ജില്‍ ഓടും.

ആദ്യഘട്ടത്തില്‍ മാത്രമെ 49,999 രൂപയ്ക്ക് സൈക്കിള്‍ വില്‍പ്പന നടത്തുകയുളളു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് സൈക്കിള്‍ വികസിപ്പിച്ചെടുത്തതെന്നതാണ് മറ്റൊരു പ്രത്യകത. ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ച്ച മുതലെ ട്രോനക്സ് വണ്‍ വിപണിയിലെത്തുകയുളളു. അഹമ്മദബാദ്, മുംബൈ, പൂനെ, ഗോവ, ചണ്ഡീഗഢ്, ദില്ലി – എന്‍സിആര്‍, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു നഗരങ്ങളിലും മോഡല്‍ പുതുതായി വില്‍പനയ്ക്കെത്തുന്നുണ്ട്.

മണിക്കൂറില്‍ 25 കിലോമീറ്ററാണ് സൈക്കിളിന്റെ പരമാവധി വേഗം. സ്മാര്‍ട്ട്ഫോണ്‍ ആപ്പുമായി സൈക്കിളിനെ കണക്ട് ചെയ്ത് സഞ്ചരിച്ച ദൂരം, അവശേഷിക്കുന്ന ചാര്‍ജ് മുതലായ വിവരങ്ങള്‍ മനസിലാക്കാം. പിന്‍ ചക്രത്തില്‍ സ്ഥാപിച്ച 250 വാള്‍ട്ട് വൈദ്യുത മോട്ടോറിലാണ് ത്രോട്ടില്‍ മോഡ് പ്രവര്‍ത്തിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top