Kerala

അഭിമന്യു വധക്കേസ്: ഇടതുപാളയത്തില്‍ പൊലീസിനെതിരെ അതൃപ്തി

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ അതൃപ്തി. കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളില്‍ അമര്‍ഷം പുകയുന്നത്.

സിപിഐയ്ക്ക് കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫും പരസ്യമായി പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിനായും അതിന് ശേഷവും പ്രതികളെ സഹായിച്ചവര്‍ മാത്രമാണ് നിലവില്‍ പിടിയിലായിരിക്കുന്നവര്‍. പൊലീസിനെതിരെ സൈമണ്‍ ബ്രിട്ടോയും നേരത്തേ രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top