ലോക കപ്പില്‍ ഇനി ഫൈനല്‍ മത്സരം മാത്രമേ ബാക്കിയുള്ളുവെങ്കിലും അല്‍പ്പവസ്ത്രധാരികളായ യുവതികളെയും സുന്ദരികളെയും സൂം ചെയ്ത് കാണിക്കരുതെന്ന് ഫിഫ ടെലിവിഷന്‍ ക്യാമറ കൈകാര്യം ചെയ്യുന്നവര്‍ക്ക് താക്കീത് നല്കി.
വേള്‍ഡ് കപ്പ് കളി വിരസമാവുമ്പോള്‍ സുന്ദരികളിലേക്ക് ഫോക്കസ് ചെയ്യുന്നത് കളിക്കിടെ പതിവാണ്. ഇങ്ങനെ സൂം ചെയ്യുമ്പോള്‍ സ്ത്രീകളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും ചിലപ്പോള്‍ ഉള്‍പ്പെടാറുണ്ട്. എന്നാല്‍ റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനിടയില്‍ വരുന്ന ഇത്തരം ടെലിവിഷന്‍ ചിത്രങ്ങള്‍ നാട്ടില്‍ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നാണ് ഫിഫ അധികൃതര്‍ വ്യക്തമാക്കുന്നത്.
റഷ്യന്‍ ലോകകപ്പില്‍ ലൈംഗിക അതിക്രമങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഫിഫ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ മുപ്പതോളം കേസുകള്‍ ഫിഫ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പത്തിരട്ടി അക്രമങ്ങളെങ്കിലും ഉണ്ടെന്നാണ് ഫിഫ അറിയിക്കുന്നത്.