Breaking News

താരസംഘടന അമ്മയ്‌ക്കെതിരെ ബംഗളൂരുവില്‍ ചലച്ചിത്ര പ്രവര്‍ത്തരുടെ കൂട്ടായ്മ; കുറ്റാരോപിതന് ക്ലീന്‍ ചിറ്റ് നല്‍കാനുളള നീക്കം അപഹാസ്യം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെതിരെ ബംഗളൂരുവില്‍ ചലച്ചിത്ര പ്രവര്‍ത്തരുടെ കൂട്ടായ്മ. വിമന്‍ ഇന്‍ സിനിമ കളക്ടീവിനും ആക്രമിക്കപ്പെട്ട നടിക്കും പിന്തുണ പ്രഖ്യാപിച്ച് ഒത്തുകൂടിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ അമ്മയുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമറിയിച്ചു.

കുറ്റാരോപിതന് അനുകൂലമായി നില്‍ക്കുന്ന അമ്മ, സമൂഹത്തിന് നേരെ കൊഞ്ഞനം കുത്തുകയാണെന്ന് നടനും സംവിധായകനുമായ പ്രകാശ് ബാരെ പറഞ്ഞു. കുറ്റാരോപിതനെ വെളളപൂശി ക്ലീന്‍ ചിറ്റ് നല്‍കാനുളള നീക്കം അപഹാസ്യമാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

നടിക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരാന്‍ കൂട്ടായ്മ തീരുമാനമെടുത്തു. കര്‍ണാടകത്തിലെ കൂടുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കാനും നീക്കം നടത്തും. ചലച്ചിത്ര മേഖലയിലെ ലിംഗവിവേചനത്തിന് എതിരെ അവള്‍ക്കൊപ്പം എന്ന പേരില്‍ സംവാദം നടന്നു.കേതന്‍ മേത്തയുടെ മിര്‍ച്ച് മസാല സിനിമയുടെ പ്രദര്‍ശനവുമുണ്ടായി. കന്നഡ സിനിമാ മേഖലയിലുളളവരും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top