ഷവോമി ഫോണുകളില്‍ ശ്രദ്ധേയമായ മോഡലായ Mi A1ന്റെ രണ്ടാം തലമുറക്കാരന് Mi A2 പുറത്തിറങ്ങുന്നു. ജൂലൈ 24 ന് ആഗോളതലത്തിലുളള ഫോണിന്റെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയിനിലെ മഡ്രിഡില്‍ വച്ചാണ് ഫോണ്‍ പുറത്തിറക്കുന്നത്. Mi A2വിനൊപ്പം Mi A2 lite മോഡലും പുറത്തിറക്കുമെന്നാണ് സൂചന.
രണ്ടു മോഡലുകളിലും ഇപ്പോഴത്തെ തരംഗമായി മാറിയ ഡ്സ്പ്ലേ നോച്ച് ഉണ്ടായേക്കും. 5.84. ഇഞ്ച് സ്ക്രീന്‍, 4000 MAH ബാറ്ററി, സ്നാപ്ഡ്രാഗണ്‍ 625 soc, 4 ജിബി റാം, 64 GB ഇന്റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്. 12MP-5MP റിയര്‍ ക്യാമറ, 5MP സെല്‍ഫി ക്യാമറ എന്നിയാണ് A2വിന് പ്രതീക്ഷിക്കുന്ന ക്യാമറ സപ്പോര്‍ട്ട്. അതേസമയം A2വുമായി ബന്ധപ്പെട്ട് ആഴ്ച്ചകളായി പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഫോണ്‍ മൂന്ന് വേരിയന്റുകള്‍(32GB/64GB/128GB)ഉണ്ടാകുമെന്നും ശരാശരി വില 18,400 രൂപയായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.