പോലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകളായതു കൊണ്ട് കേസ് വേണ്ടെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. സ്നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു. എല്ലാവര്ക്കും നിയമം ഒരുപോലെ ബാധകമാണ്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തുന്നതാണ് ഉചിതം. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടല്ല സര്‍ക്കാരിന് ഗവാസ്കറുടെ കേസിലുള്ളതെന്ന് സ്നിഗ്ദ്ധയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഒരേ സംഭവത്തിലെ രണ്ട് കേസില്‍ എങ്ങനെ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നും അഭിഭാഷകന് ചോദിച്ചു.
എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി
By
July 12, 2018 4:29 pm