Kannur

കണ്ണൂരില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം

കണ്ണൂര്‍: കല്യാശേരിക്കടുത്ത് മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം. ദേശീയപാത 66-ല്‍ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിനു സമീപമുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.

കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡിന്റെ വശത്തെ പറമ്പിലേക്ക് ഗ്യാസ് ടാങ്കര്‍ മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.

അപകടത്തെതുടര്‍ന്ന് കണ്ണപുരം എസ്‌ഐ മഹേഷ് ആര്‍.നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ദേശീയപാതയിലെ വലിയ വളവുകളും കുത്തിറക്കങ്ങളും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top