മോസ്കോ: ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ക്യൊയേഷ്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ. രാത്രി 11.30ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം. ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം.
1998ലെ സെമിയാണ് ക്രൊയേഷ്യയുടെ ഇതുവരെയുണ്ടായിരുന്ന മികച്ച നേട്ടം. കന്നിക്കിരീടം നേടി ചരിത്രം കുറിക്കാനാണ് ലൂക്ക മോഡ്രിച്ചും സംഘവും ഇറങ്ങുന്നത്. എന്നാല്‍ 1966ലെ കിരീടനേട്ടം ആവര്‍ത്തിക്കാനാവും ഹാരി കെയ്നും സംഘവും കളത്തിലിറങ്ങുക.