Kerala

മാവേലിക്കരയില്‍ യുവതിയെ പള്ളിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് വൈദികനെതിരെ കേസ്

ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും ജലന്ധര്‍ ബിഷപ്പിനുമെതിരായ പീഡനപരമ്പരകള്‍ക്ക് പുറമേ മാവേലിക്കരയില്‍ യുവതിയെ പള്ളിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികനെതിരെ കേസെടുത്തു. പത്തനംതിട്ട റാന്നി ആശ്രമത്തിലെ വൈദികനായ ബിനു ജോര്‍ജിനെതിരെ ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്.

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മാവേലിക്കര ഭദ്രാസനാധിപന് യുവതി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. സംഭവം പുറത്തറിഞ്ഞതോടെ ആദ്യം ഒത്തുതീര്‍പ്പിനെത്തിയ ഫാദര്‍ ബിനു ജോര്‍ജ് പിന്നീട് അപവാദ പ്രചരണം നടത്തുകയും അശ്ലീല മെസേജ് അയക്കുകയും ചെയ്തു.

തുടര്‍ന്നാണ് വൈദികനായ ബിനു ജോര്‍ജിനെതിരെ കായംകുളം പോലീസ് കേസ് എടുത്തത്. യുവതിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയായി. കായംകുളത്ത് മജിസ്‌ട്രേട്ട് മുന്‍പാകെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top