Latest News

ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീംകോടതി. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണ് എന്ന് കോടതി നിരീക്ഷിച്ചു. നമ്പി നാരായണന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിന്റെ പരാമര്‍ശം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വാദം തുടരുകയാണ്.

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും സിബിഐ ഉന്നയിച്ചു. അതേസമയം നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന കോടതിയുടെ ചേദ്യത്തിന് തങ്ങളല്ല നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സിബിഐ മറുപടി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top