മുസ്ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന് മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ സംഘടനകളൊന്നും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് എസ്ഡിപിഐ. തീവ്രവാദ പാര്‍ട്ടിക്കെതിരെ നടക്കുന്ന റെയ്ഡ് ന്യൂനപക്ഷ വേട്ടയാകില്ല. പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് റെയ്ഡ് എന്നും മന്ത്രി പറഞ്ഞു. എസ്ഡിപിഐയുടെ കേന്ദ്രങ്ങളില്‍ പോലീസ് നടത്തുന്ന റെയ്ഡ് മുസ്ലിം സമുദായത്തിനെതിരായ നടപടിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനിടെയാണ് വാസ്തവം എന്താണെന്ന് വെളിപ്പെടുത്തിക്കൊണ്ടുളള മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന.
എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയത്. വിവിധ ജില്ലകളിലായി നൂറോളം പേര് കസ്റ്റഡിയിലെടുത്തിരുന്നു. മുമ്പത്തെ കേസുകളിലും പ്രതിസ്ഥാനത്തുളള എസ്ഡിപിഐക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് പോലീസ് നടപടി ന്യൂനപക്ഷ വിരുദ്ധമാണെന്ന തരത്തില്‍ ചിലര്‍ പ്രചരണം നടത്താന്‍ ശ്രമിച്ചത്.