Automotive

125 ശ്രേണിയില്‍ തരംഗമാകാന്‍ ‘ബര്‍ഗ്മന്‍ സ്ട്രീറ്റ് 125’ എത്തുന്നു

രാജ്യത്തെ സ്‌കൂട്ടര്‍ വിപണിയില്‍ തംരഗമാകാന്‍ ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 എത്തുന്നു. ജൂലായ് 19 -ന് വിപണിയില്‍ ബര്‍ഗ്മന്‍ വിപണിയിലെത്തും. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത മാക്‌സി സ്‌കൂട്ടര്‍ രൂപകല്‍പനയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്. എന്നാല്‍ അവതരണ വേളയില്‍ മാത്രമെ പുതിയ സ്‌കൂട്ടറിന്റെ വില സുസുക്കി പ്രഖ്യാപിക്കുകയുള്ളു.

മുന്‍വശത്തെ തടിച്ച ഏപ്രണാണ് പ്രധാന ആകര്‍ഷണം. വലിയ രണ്ട് എല്‍ഇഡി ലാമ്പുകളും ഏപ്രണില്‍ തന്നെയാണുളളത്. അതുകൊണ്ടു തന്നെ ആകെമൊത്തം ഒരു തടിയന്‍ സ്‌കൂട്ടറാണ് ബര്‍ഗ്മന്‍ സ്ട്രീറ്റ് 125. ജിക്‌സര്‍ ശ്രേണിയില്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ആണ് സ്‌കൂട്ടറിലെ മറ്റൊരു പ്രത്യേകത. മുന്‍വശത്തെ ഡിസ്‌ക് ബ്രേക്ക്, 12v ചാര്‍ജ്ജിംഗ് സോക്കറ്റ്, ട്യൂബ്ലെസ് ടയറുകള്‍, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട് തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് 60,000 മുതല്‍ 70,000 രൂപ വരെ പ്രൈസ്ടാഗ് പ്രതീക്ഷിക്കാമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍ വാഹനം പുറത്തിറക്കുന്ന അന്ന് മാത്രമെ വില കമ്പനി പുറത്തുവിടുകയുളളു. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപയാണ് ബുക്കിംങ് ഫീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top