തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ട് വയസ്സുകാരിയെ കാലുമാറി ശസ്ത്രക്രിയ ചെയ്തു. വലതുകാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയ കുട്ടിയുടെ ഇടത് കാല്‍മുട്ടില്‍ ശസ്ത്രക്രിയ ചെയ്തെന്നാണ് ബന്ധുക്കളുടെ പരാതി.
ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു മറുപടി.