Latest News

എംഐപാഡ് 4 വിപണിയിലേക്ക്

മൊബൈല്‍ വിപണന രംഗത്തെ മുന്‍നിരക്കാരായ ഷവോമിയുടെ എംഐ പാഡ് ഉടന്‍ വിപണിയിലെത്തും. സ്മാര്‍ട്ട് ഗെയിം ആക്‌സലറേഷന്‍ എന്ന സാങ്കേതിക വിദ്യയോടെയാണ് പുതിയ ടാബുകള്‍ എത്തുന്നത്. ചൈനീസ് വിപണിയില്‍ ആദ്യം എത്തുന്ന ടാബ് താമസിയാതെ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങും

സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റിന്റെ കരുത്തിലാണ് എം.ഐ പാഡ് എത്തുക. എം.ഐ 3 ടാബ്‌ലെറ്റില്‍ 7.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയ ടാബ്‌ലെറ്റിനെ ഡിസ്‌പ്ലേ വലിപ്പം കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ് അണ്‍ലോക്ക് സിസ്റ്റമാണ് ടാബ്‌ലെറ്റിന്റെ മറ്റൊരു പ്രത്യേകത. ടാബിന് 13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറയുമുണ്ടാകും. 6,000 എം.എ.എച്ചിന്റെ ബാറ്ററിയും ടാബിലുണ്ടായേക്കും. 15,600 രൂപയാണ് എം.ഐ പാഡ് 4ന്റെ, 4 ജി.ബി റാമും 64 ജി.ബി മെമ്മറിയുമുള്ള മോഡലിന് വില. എന്നാല്‍, ഇതില്‍ വൈ-ഫൈ കണ്ക്ടിവിറ്റി മാത്രമേ ഉണ്ടാവു. 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള എല്‍.ടി.ഇ മോഡലിന് 20,800 രൂപയാണ് വില.

ചുരുങ്ങിയ സമയത്തിനുളളില്‍ ആഗോളതലത്തില്‍ മൊബൈല്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ബ്രാന്‍ഡാണ് ഷവോമി. മൊബൈലിനൊപ്പം മറ്റ് ആക്‌സസറീസിനും ഷവോമിക്ക് നിരവധി ഉപഭോക്താക്കളുണ്ട്. ശരാശരി വിലയില്‍ മികച്ച ഫീച്ചേഴ്‌സ് എന്ന വിപണി തന്ത്രമായിരുന്നു ഷവോമിയെ ഇത്രയധികം ജനപ്രിയമാക്കിയത്. വിജയകരമായി വില്‍പ്പന തുടരുന്ന റെഡ്മി നോട്ട് 5 ന്റെ അടുത്ത് തലമുറക്കാരന്‍ രണ്ടു സമയത്തിനുളളില്‍ വരുമെന്ന് വാര്‍ത്തകളുണ്ട്. ഇതിനായി കാത്തിരിക്കയാണ് ടെക് ലോകം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top