Football

സ്‌പെയിനിനെ ടൈബ്രേക്കറില്‍ തകര്‍ത്ത് റഷ്യന്‍ വിപ്ലവം; താരമായി അക്കിന്‍ഫീവ്

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ആദ്യമായി ലോകത്തെ ഏറ്റവും രാജ്യം ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്നു. ശക്തരായ സ്‌പെയിനിനെ കൃത്യമായ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞാണ് റഷ്യ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. കളിയുടെ മുഴുവന്‍ സമയത്തിന് ശേഷം നടന്ന ടൈബ്രേക്കറില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റഷ്യയുടെ വിജയം. നിര്‍ണായകമായ അവസാനകിക്ക് കാല് കൊണ്ട് തട്ടിയകറ്റി നായകന്‍ ഇകര്‍ അക്കിന്‍ഫീവ് റഷ്യയുടെ താരമായി.

കൃത്യമായ തന്ത്രങ്ങളുമായാണ് ആതിഥേയരായ റഷ്യ സ്‌പെയിനിനെതിരെ കളത്തിലിറങ്ങിയത്. ഉറുഗ്വായ്‌ക്കെതിരെ ആക്രമണത്തിന് പ്രാമുഖ്യം നല്‍കി പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നതിനാല്‍ ശക്തരായ സ്‌പെയിനിനെതിരെ പ്രതിരോധത്തിലൂന്നിയുള്ള ഗെയിംപ്ലാനാണ് പരീക്ഷിച്ചത്. ഇതില്‍ അവര്‍ വിജയം കണ്ടെത്തുകയായിരുന്നു.

സ്പാനിഷ് ഗോള്‍കീപ്പര്‍ ഫോമിലല്ലെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. റഷ്യന്‍ ഗോള്‍ കീപ്പര്‍ അക്കിന്‍ഫീവാകട്ടെ മികച്ച ഫോമിലും. ഈ സാഹചര്യത്തില്‍ മത്സരം സമനിലയിലെത്തിച്ച് ടൈബ്രേക്കറിന് വഴിയൊരുക്കുക എന്നത് തന്നെയായിരുന്നു റഷ്യന്‍ തന്ത്രം. അക്കിന്‍ഫീവിന്റെ തകര്‍പ്പന്‍ സേവുകളിലൂടെ റഷ്യ വിജയത്തിലേക്കും ക്വാര്‍ട്ടര്‍ ഫൈനലിലേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top