യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് പകരം സാമ്പത്തികാധികാരങ്ങളില്ലാത്ത ഉന്നതവിദ്യാഭ്യാസ കമ്മീഷന് നിലവില്‍ വരുന്നു. നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ പുതിയ കമ്മീഷനുണ്ടാകും.
കരട് നിയമം സംബന്ധിച്ച് ജൂലൈ ഏഴ് വരെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാം. ജൂലൈ 18നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം പാസാക്കാനാണ് ശ്രമം. അതേസമയം സാങ്കേതിക വിദ്യാഭ്യാസ നിയന്ത്രണ ഏജന്‍സിയായ എഐസിടിഇ, അധ്യാപനരംഗത്തെ എന്‍സിടിഇ എന്നിവയിലും സമഗ്രമാറ്റങ്ങള്‍ക്ക് നീക്കമുണ്ട്.