Entertainment

പളളിവാളിനെ തെലുങ്കിലേക്ക് ചൂണ്ടി ഗോപി സുന്ദര്‍; പൊങ്കാലയുമായി മലയാളികള്‍

പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ മലയാളികളുടെ പ്രിയങ്കരനാണ്. മനോഹരമായ താളങ്ങള്‍ പലതും സുന്ദറില്‍ നിന്നും മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരേസമയം കോപ്പി സുന്ദര്‍ എന്നൊരു വിളിപ്പേരും ട്രോളന്മാര്‍ക്കിടയില്‍ ഗോപി സുന്ദറിനുണ്ട്. കുറച്ചുകാലമായി ഇത്തരം ആരോപണങ്ങളില്‍ നിന്നും ഗോപി സുന്ദര്‍ വിട്ടുനില്‍ക്കുകയാണെങ്കിലും തെലുങ്കില്‍ പുതുതായി ചെയ്ത പാട്ട് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മലയാളത്തിലെ പ്രശസ്തമായ പളളിവാള്.. എന്ന ഗാനത്തിന്റെ ഈണം അതേപടി ഉപയോഗിച്ചാണ് തെലുങ്കില്‍ ഗോപി സുന്ദര്‍ ഒരു ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഗോപിചന്ദ് നായകനാകുന്ന ‘പന്തം’ എന്ന ചിത്രത്തിലേതാണ് ഗാനം. പളളിവാളിന്റെ മാസ്മരിക ഈണം തെലുങ്കിലേക്ക് കൊണ്ടുപോയത് ചിലര്‍ക്ക് അത്രകണ്ട് ഇഷ്ടമായിട്ടില്ലെങ്കിലും സംഗതി രസകരമാണെന്നാണ് മിക്കവരുടെയും അഭിപ്രായം. ഈണം എന്തായാലും പാട്ട് ആസ്വദിച്ചാല്‍ പോരെ എന്നും ഇവര്‍ ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top