കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരേ വിമര്‍ശനവുമായി പി.ടി. തോമസ് എംഎല്‍എ രംഗത്ത്. നടിക്കെതിരായ ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെയാണ് പിടി തോമസ് രൂക്ഷമായി വിമര്‍ശിച്ചത്. തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണം. ആക്രമണത്തിനിരയായ നടിക്ക് അമ്മ നല്കിയ പിന്തുണ നാട്യം മാത്രമായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. കുറച്ചു പേര് മാത്രമാണ് സിനിമാ മേഖലയില്‍നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.