കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയിലാണ് കാണപ്പെട്ടത്. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. തൂങ്ങിമരിച്ചതാകാം എന്നാണ് പോലീസ് നല്കുന്ന സൂചന. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.