Kerala

മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനാനുമതി നിഷേധിച്ചു

ഫയല്‍ ചിത്രം

മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇന്ന് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ ഇത് അനുവദിക്കാതിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് വേണമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താനാണ് നിര്‍ദേശിച്ചത്. ഇത് നാലാം തവണയാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് മോഡി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.

കഴിഞ്ഞ ആഴ്ച കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തിനും പ്രധാനമന്ത്രി സന്ദര്‍ശാനുമതി നിഷേധിച്ചിരുന്നു. ഇതടക്കം മൂന്നു തവണയാണ് സര്‍വകക്ഷിസംഘത്തിനു സന്ദര്‍ശനാനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയെക്കണ്ട് സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടാനായിരുന്നു സന്ദര്‍ശാനുമതി തേടിയത്.

നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി 14 അംഗ സംഘത്തെ അയയ്ക്കാനായിരുന്നു തീരുമാനം. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിനാണ് ആനുപാതികമായി ഏറ്റവും കുറവ് റേഷന്‍വിഹിതം ലഭിച്ചത്. 14.25 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേരളത്തിന്റെ ഭക്ഷ്യവിഹിതം. രണ്ടുലക്ഷം മെട്രിക് ടണ്‍ അരികൂടി അനുവദിക്കണമെന്നാണ് ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top