Business

ചന്ദ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചു

ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചു. ക്രമവിരുദ്ധമായി കോടിക്കണക്കിന് രൂപ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന് വായ്പ അനുവദിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നത് കൊണ്ടാണ് തത്സ്ഥാനത്ത് നിന്ന് ചന്ദ അവധിയെടുത്ത് മാറി നില്‍ക്കുന്നത്.

അന്വേഷണം നടക്കുന്ന കാലയളവില്‍ ചന്ദ അവധിയില്‍ പോകുകയാണെന്ന് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ചന്ദകൊച്ചാറിന്റെ ഭര്‍ത്താവ് കൊച്ചാര്‍ വീഡിയോകോണുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് കോടിക്കണക്കിന് രൂപയുടെ വായ്പ അനുദിച്ചത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. 56കാരിയായ ചന്ദകൊച്ചാര്‍ 2019 മാര്‍ച്ചില്‍ സ്ഥാനം ഒഴിയുമായിരുന്നു. അതിനിടയിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

2011ല്‍ പത്മഭൂഷണ്‍ ബഹുമതി നേടിയ ചന്ദകൊച്ചാറിനെ മാതൃകയാക്കണമെന്ന് ബാങ്കിംഗ് മേഖലയിലെ പുതിയതായി നിയമിതനാവുന്ന ജീവനക്കാര്‍ക്ക് ചില മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കാറുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top