Education

ജൂലൈ 27ന് ചൊവ്വ ഭൂമിക്കരികിലെത്തുമ്പോള്‍..!

ജ്ഞാതമായി തുടരുന്ന കോടാനുകോടി പ്രപഞ്ചരഹസ്യങ്ങളുടെ വാതില്‍ ചിലപ്പോഴൊക്കെ മനുഷ്യന് മുന്നില്‍ തുറന്നിട്ടുണ്ട്. മണ്ണില്‍ ചവിട്ടി നിന്ന് അമ്പരപ്പിക്കുന്ന ആ ആകാശക്കാഴ്ച്ചകള്‍ പലതും നാം കാണാറുമുണ്ട്. അത്തരമൊരു അദ്ഭുതം നിറഞ്ഞ പ്രതിഭാസമാണ് വരും മാസം നടക്കാനിരിക്കുന്നത്.

ഭൂമിയില്‍ നിന്നും 54 മില്ല്യണ്‍ കിലോമീറ്റര്‍ അകലെ സൂര്യനോട് അടുത്ത് സ്ഥിതി ചെയ്യുന്ന നാലാമത്തെ ഗ്രഹമാണ് ചൊവ്വ(Mars). നമ്മുടെ സോളാര്‍ സിസ്റ്റത്തിലെ മെര്‍ക്കുറിക്ക് ശേഷമുളള രണ്ടാമത്തെ ഏറ്റവും ചെറിയ ഗ്രഹവും ചൊവ്വ തന്നെ. ഭൂമി സൂര്യനെ വലം വയ്ക്കാന്‍ 365 ദിവസമെടുക്കുമെങ്കില്‍ 687 ദിവസമെടുത്താണ്(ഭൂമിയിലെ കണക്കുപ്രകാരം) ചൊവ്വ സൂര്യനെ വലംവയ്ക്കുന്നത്. പക്ഷെ അടിക്കടി ഓര്‍ബിറ്റ് മാറുന്നതിനാല്‍ ഏറെ കാലത്തിനു ശേഷം മാത്രമെ ചൊവ്വ ഭൂമിയോട് അടുത്തെത്തുകയുളളു. അങ്ങനെ 2003നു ശേഷം പതിനഞ്ച് വര്‍ഷം പിന്നിട്ട് ചൊവ്വ വീണ്ടും ഭൂമിയുടെ സമീപത്തുകൂടി കടന്നുപോവുകയാണ്.

അടുത്ത മാസം 27ന് ഭൂമിയോട് ഏറ്റവുമടുത്ത് ചൊവ്വ എത്തും. അന്ന് സൂര്യന് എതിര്‍ ദിക്കിലായിരിക്കും ചൊവ്വയുടെ സ്ഥാനം. സൂര്യപ്രകാശത്താല്‍ പ്രകാശപൂരിതമാവുന്ന ചൊവ്വയെ ഏറ്റവും നന്നായി അന്ന് ഭൂമിയില്‍നിന്നു കാണാനാവും. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വയെ സാധാരണയില്‍ നിന്നും മൂന്ന് മടങ്ങ് വ്യക്തമായി നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയും.

പെരിഹെലിക് ഓപ്പോസിഷന്‍ എന്ന പ്രതിഭാസമാണ് ഇതിനു കാരണം. ഭൂമിയും ചൊവ്വയും ഓര്‍ബിറ്റില്‍ ഒരേ സ്ഥാനത്ത് വരുന്നതോടെ ഇരുഗ്രഹങ്ങളും അടുത്തടുത്തായി എത്തുന്നു. സന്ധ്യമയങ്ങി ഇരുട്ടുപരക്കുന്നതോടെയാണ് പ്രകാശപൂരിതകമായ ചൊവ്വയെ കൂടുതല്‍ വ്യക്തമാവുക. പതിനഞ്ചോ പതിനേഴോ വര്‍ഷം കൂടുമ്പോള്‍ സ്ഥിരമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണിത്. എന്നാല്‍ 60,000 വര്‍ഷങ്ങള്‍ക്കൂടി കഴിഞ്ഞ തവണയായിരുന്നു ചൊവ്വ ഭൂമിയോട് എറ്റവും അടുത്തെത്തിയത്.

2018 ജൂലൈ 27ന് ശേഷം ചൊവ്വയെ ഇനി അടുത്ത് കാണണമെങ്കില്‍ 2035 സെപ്റ്റമ്പര്‍ 15 വരെ കാത്തിരിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top