Automotive

അമ്പരപ്പിക്കും ഫീച്ചറുകളുമായി ബെന്‍സ് AMG S-63 ഇന്ത്യയില്‍ പുറത്തിറങ്ങി

മെഴ്‌സിഡിസ് ബെന്‍സ്-AMG S63 കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി. 2.55 കോടി രൂപയാണ് ഡല്‍ഹി എക്‌സ് ഷോറും വില. 2018ല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ബെന്‍സിന്റെ നാലാമത്തെ AMG വേര്‍ഷനാണ് S63. എന്നാല്‍ S-63യുടെ കബ്രിയോലെറ്റ് വെര്‍ഷന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകില്ല.

4.0 ലിറ്റര്‍ ബൈ-ടര്‍ബോ ഹാന്‍ഡ്ക്രാഫറ്റ് v8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 900 nm ടോര്‍ക്കില്‍ 612 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുളളതാണ് എഞ്ചിന്‍. പൂജ്യത്തില്‍ നിന്നും 60 mph കടക്കാന്‍ 3.4 സെക്കന്‍ഡ് മതിയാകും. 20 ഇഞ്ച് amg 5 സ്‌പോക്ക് വീല്‍സ്, പനോരമിക് റൂഫ് വിത്ത് സ്‌കൈ കണ്‍ട്രോള്‍, എഎംജി സ്‌പെസിഫിക് ഗ്രില്‍ തുടങ്ങിയവയാണ് ഡിസൈനിലെ പ്രത്യേകതകള്‍.

ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ക്രോസ് വിന്‍ഡ് അസിസ്റ്റ്, 10 എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങി നിരവധി സേഫ്റ്റി ഫീച്ചറുകളും മെഴ്‌സിഡിസ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ചുരുങ്ങിയ എണ്ണത്തില്‍ മാത്രമെ എസ്-63 കമ്പനി പുറത്തിറക്കുന്നുളളു. രണ്ടരക്കോടി എന്ന വന്‍തുക നല്‍കി ഈ കരുത്തന്‍ കൂപ്പയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ തന്നെ ബെന്‍സ് ഡിലറെ സമീപിക്കുക. എന്നാല്‍ വലിയ വില കേട്ട് ഞെട്ടിയെങ്കില്‍ നിരാശപ്പെടേണ്ടതില്ല. ഈ വര്‍ഷം തന്നെ ബെന്‍സിന്റെ കൂടുതല്‍ പുതുപുത്തന്‍ മോഡലുകള്‍ ഇന്ത്യയിലേക്കെത്തുമെന്ന് മെഴ്‌സിഡിസ് ബെന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top