Automotive

ഹിമാലയന് വെല്ലുവിളിയുമായെത്തുന്ന കെടിഎമ്മിന്റെ പുതിയ മോഡല്‍!

ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത! കാത്തുകാത്തിരുന്ന കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും. അടുത്തവര്‍ഷം ആദ്യപാദത്തോടെയാകും കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലെത്തുകയെന്ന് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 390 അഡ്വഞ്ചറിന്റെ രൂപകല്‍പ്പന. അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും. 373 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 44 ബിഎച്ചപി കരുത്തും 35 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. അഡ്വഞ്ചര്‍ പതിപ്പായതിനാല്‍ തന്നെ നീളമേറിയ ട്രാവല്‍ സംവിധാനം മോഡലില്‍ പ്രതീക്ഷിക്കാം.

ഡിസ്‌ക് ബ്രേക്കുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേ, റൈഡ് ബൈ വയര്‍ എന്നിവ 390 അഡ്വഞ്ചറില്‍ ഇടംപിടിക്കും. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, വരാനുള്ള ബിഎംഡബ്ല്യു ജി310 ജിഎസ് മോഡലുകളാണ് അഡ്വഞ്ചറിന്റെ മുഖ്യ എതിരാളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top