മലയാളത്തിന്റെ പ്രിയ സംവിധായിക അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രം ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ആരാരോ വരാനായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ ഗാനത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരുന്നു. പാട്ടിലുടനീളം നസ്രിയുടെ കഥാപാത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്.
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദിക്ഷിത് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാര്‍വതി, നസ്രിയ, പൃഥ്വിരാജ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൂടെ’ ജൂലൈയില്‍ തിയറ്ററുകളിലെത്തും.