മുന്നൂറിലധികം റൈഡേഴ്സ് പങ്കെടുത്ത ‘സേഫ്റ്റി റാലി താനെ 2018’ ല്‍ താരമായത് ഒരു പോലീസുകാരനായിരുന്നു. കാരണം ഇദ്ദേഹം എത്തിയത് യുവാക്കളുടെ ഇഷ്ട വാഹനമായ ബിഎംഡബ്ല്യു s1000 rr ലായിരുന്നു. പോലീസ് വേഷത്തില്‍ മറ്റ് ബൈക്കുകള്‍ക്കൊപ്പം ബിഎംഡബ്ല്യു ഓടിച്ചു പോകുന്ന പോലീസുകരന്റെ വിഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാണ്. സാധാരണ സൂപ്പര്‍ ബൈക്കുകളോട് കലിപ്പിടുന്ന പോലീസ് തന്നെ സൂപ്പര്‍ബൈക്കുമായി എത്തിയതായിരുന്നു ഏവരെയും അമ്പരപ്പിച്ചത്.
വിഡിയോ