2021 നുളളില്‍ ഇന്ത്യയില്‍ കരുത്തുറ്റ ഇലക്ട്രിക് കാര്‍ വിപണി പടുത്തുയര്‍ത്താനൊരുങ്ങി സുസുക്കി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 35,000 വൈദ്യുത കാര്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്പറേഷന് അറിയിച്ചു. ഇന്ത്യയിലെ മുന്‍നിര മോഡലുകളിലൊന്നായ ‘വാഗന് ആറി’നെയാവും സുസുക്കി വൈദ്യുതീകരിക്കുകയെന്നും സൂചനയുണ്ട്.
ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുമായി സഹകരിച്ചാകും സുസുക്കി ഇലക്ട്രിക് കാര്‍ പുറത്തിറക്കുക. 2020ല്‍ തന്നെ ‘വാഗന് ആറി’ന്റെ വൈദ്യുത പതിപ്പ് വിപണിയിലിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയ്ക്കൊപ്പം ജപ്പാന് കാര്‍ നിര്‍മ്മാതാക്കളായ ഡെന്‍സോയുടെ സഹകരണവും സുസുക്കിക്കൊപ്പം ഉണ്ടാകും.
വെദ്യുത കാര്‍ നിര്‍മാണത്തിന് ആവശ്യമായ ഘടകങ്ങളെല്ലാം ഇന്ത്യയില്‍ നിന്നു തന്നെയാകും സമാഹരിക്കുക. മറ്റു കമ്പനികളില്‍ നിന്ന് സുസുക്കിയുടെ ഇലക്ട്രിക് കാറുകളെ മാറ്റി നിര്‍ത്തുന്ന പ്രധാന ഘടകവും ഇതുതന്നെയാണ്.