ഇന്‍സ്റ്റാഗ്രാമില്‍ ഇനി ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം ലഭ്യമാകും. 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള എച്ച്ഡി, 4കെ റെസലൂഷന്‍ വീഡിയോകളായിരിക്കും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനാവുക. സാധാരണ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാവും. നിലവില്‍ 60 സെക്കന്റ് വീഡിയോ മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക.
പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുതിയ ഫീച്ചറിന്റെ പേര് എന്തായിരിക്കുമെന്നോ എങ്ങിനെയാണ് ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ ക്രമീകരിക്കുകയെന്നോ വ്യക്തമല്ല.
അതേസമയം ഇന്‍സ്റ്റാഗ്രാം ക്യാമറ വഴി നീളമുള്ള വീഡിയോകള്‍ പകര്‍ത്തി നേരിട്ട് പങ്കുവെക്കാന്‍ സാധിക്കില്ല. മെമ്മറിയില്‍ ശേഖരിച്ചുവെച്ച വീഡിയോകള്‍ മാത്രമേ ഇങ്ങനെ പങ്കുവെക്കാന്‍ സാധിക്കൂ.