സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ചന്ദാ കൊച്ചാറിന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കാന്, ചന്ദ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
മെയ് 23നാണ് വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന് വഴിവിട്ട വായ്പ നല്കിയ സംഭവത്തില്‍ സെബി, ചന്ദ കൊച്ചാറിന് വിശദീകരണം നല്കാന് നോട്ടീസ് നല്‍കിയത്. വിവരങ്ങള്‍ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ ഏഴായിരുന്നു. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ പ്രൊമോട്ടറായ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന് ഐസിഐസിഐ വന്‍തുക വായ്പ നല്‍കിയത് സെബിയെ അറിയിച്ചിരുന്നില്ല.