കണ്ണൂര്‍: സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസിലെ ഒരു ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊലീസിലെ ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് കാലത്തെ പൊലീസ് അസോസിയേഷന് നേതാക്കളാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അക്കാലത്ത് പൊലീസില്‍ അരാജകത്വം നിലനിന്നിരുന്നു. ഇപ്പോഴും ചിലര്‍ ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ അറിയാവുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. ക്രമസമാധാനത്തില്‍ കേരളം ഒന്നാമതാണെന്നും കോടിയേരി പറഞ്ഞു.