Automotive

എതര്‍ ഇലക്ട്രിക് സ്‌ക്കൂട്ടര്‍; വില 1.09 ലക്ഷം രൂപ

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എതര്‍ എനര്‍ജി ‘എതര്‍ 340’ എന്ന പേരില്‍ ഇലക്ട്രിക് സ്‌ക്കൂട്ടര്‍ വിപണിയിലിറക്കി. സാധാരണ ഇലക്ട്രിക് സ്‌ക്കൂട്ടറില്‍ നിന്ന് വിഭിന്നമായി കിടിലന്‍ ലുക്കോടുകൂടിയാണ് ന്യൂജെന്‍ എതറിന്റെ വരവ്. ഒരൊറ്റ ഇലക്ട്രിക് ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം. 70 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കാനാവുമെന്നതാണ് എടുത്ത് പറയേണ്ട സവിശേഷത.

ഇതിന് പുറമെ സാറ്റലൈറ്റ് നാവിഗേഷന്‍, ഡിസ്‌ക്ക് ബ്രേക്ക് ടെലിസ്‌ക്കോപ്പിക്ക് സസ്‌പെന്‍ഷന്‍ എന്നീ സവിശേഷതകളുമുണ്ട്. മുന്നിലുള്ള 7 ഇഞ്ച് സ്‌ക്രീനില്‍ സാറ്റലൈറ്റ് നാവിഗേഷന്‍, റിമോട്ട് ഡയഗ്‌നോസ്റ്റിക് എല്ലാം ഡിജിറ്റലായി തെളിഞ്ഞ് കാണും.

സ്പീഡ് കുറവാണെന്ന കാരണത്താല്‍ ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ തഴയുന്ന പുതിയ തലമുറ എതറിന്റെ ആരാധകരാകാന്‍ താമസമുണ്ടായില്ല. ഐഐടി മദ്രാസില്‍ നിന്ന് പാസായ തരുണ്‍ മെഹത്ത, സ്വപാനില്‍ ജെയിന്‍ എന്നീ സുഹൃത്തുക്കളുടെ സ്റ്റാര്‍ട്ടപ് സംരംഭമാണ് എതര്‍. വില 1.09 ലക്ഷം രൂപയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top