വിസ കാര്‍ഡ് നിശ്ചലമായതോടെ കോടിക്കണക്കിന് വ്യാപാര ഇടപാടുകള്‍ നിശ്ചലമായി. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഇന്നലെ പണമിടപാടുകള്‍ സ്തംഭിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും കാര്‍ഡുരച്ച ഉപഭോക്താക്കള്‍ ഇടപാടുകള്‍ നടത്താനാകാതെ നട്ടംതിരിഞ്ഞു.
സെക്കന്റില്‍ 65000 ഇടപാടുകള്‍ നടക്കുന്ന സംവിധാനത്തിലെ ഹാര്‍ഡ് വെയര്‍ പ്രശ്നം കാരണമാണ് വിസ കാര്‍ഡുകള്‍ തകരാറിലായത്.
തകരാര്‍ പരിഹരിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി വന്നു. ബ്രിട്ടനില്‍ മൂന്നിലൊന്ന് ഇടപാടുകളും വിസ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് നടത്തുന്നത്. ഭാഗ്യത്തിന് റഷ്യയിലും ഫ്രാന്‍സിലും വിസ പണിമുടക്കിയില്ല.