Latest News

ഗ്രാമബന്ദ് മൂന്നാം ദിനത്തിലേക്ക്; സമരത്തെ പരിഹസിച്ച് കേന്ദ്ര കൃഷിമന്ത്രി

ദില്ലി: വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഗ്രാമബന്ദ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ പത്ത് ദിവസത്തെ പ്രക്ഷോഭ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാല്‍, പച്ചക്കറി തുടങ്ങിയവ റോഡില്‍ വലിച്ചെറിയുകയും ഒഴുക്കിക്കളഞ്ഞുമാണ് പ്രതിഷേധിക്കുന്നത്.

അതേസമയം കര്‍ഷകസമരത്തെ പരിഹസിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിലായ കര്‍ഷകര്‍ നടത്തുന്നത് മാധ്യമ ശ്രദ്ധ നേടാനുള്ള സമരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. രാജ്യത്ത് 12 കോടിയിലധികം കര്‍ഷകരും നിരവധി കര്‍ഷക സംഘടനകളുമുണ്ട്. ഇവര്‍ക്ക് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പല ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നായിരുന്നു കൃഷി മന്ത്രിയുടെ നിലപാട്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക മേഖലയില്‍ വന്‍ വളര്‍ച്ച നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കര്‍ഷക പ്രക്ഷോഭങ്ങളെ തള്ളിയ കേന്ദ്ര മന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി കര്‍ഷകര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍, അധികാരം ലഭിച്ചപ്പോള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പച്ചക്കറികളും പാലും അടക്കമുള്ള സാധനങ്ങള്‍ ഗ്രാമങ്ങളില്‍ നഗരങ്ങളില്‍ എത്തിക്കാതെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതോടെ നഗരപ്രദേശങ്ങളില്‍ പച്ചക്കറിക്ക് അതിരൂക്ഷമായ ദൗര്‍ബല്യം ഉണ്ടാവുകയും വില കുത്തനെ ഉയരുകയുമാണ്. ഇതോടൊപ്പം പാല്‍, പച്ചക്കറി തുടങ്ങിയവ റോഡില്‍ വലിച്ചെറിഞ്ഞും ഒഴുക്കിക്കളഞ്ഞും കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top