മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ക്ക് ഇനി രാത്രി യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാം. റിയല്‍ എന്ന റെയിന്‍കോട്ട് കമ്പനിയാണ് എല്‍ഇഡി സൗകര്യമുളള റെയിന്‍കോട്ട് പുറത്തിറക്കിയിരിക്കുന്നത്. കോട്ടിന്റെ മുന്‍വശത്തും പിന്‍വശത്തും ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റ് ആവശ്യമുളളപ്പോള്‍ റൈഡര്‍ക്ക് ഓണ്‍ ചെയ്യാം. ഇതുവഴി മറ്റ് ഡ്രൈവര്‍മാര്‍ക്ക് ബൈക്ക് യാത്രികനെ അതിവേഗം കാണാന്‍ കഴിയും. മഴക്കാലമെത്തിയതോടെ വാഹന അപകടങ്ങളും വര്‍ധിക്കുകയാണ്. എന്നാല്‍ റിയല്‍ എല്‍ഇഡി കോട്ട് രാത്രിയിലെ ഇരു ചക്രവാഹന അപകടങ്ങള്‍ ഒരു പരിധി വരെ കുറച്ചേക്കും.
മഴക്കാല റോഡപകടം കുറയ്ക്കാന്‍ എല്‍ഇഡി റെയിന്‍കോട്ട്
By
May 31, 2018 2:58 pm