Business

വാട്ട്‌സാപ്പിനെ വെല്ലാന്‍ ‘കിംഭോ’യുമായി ബാബാരാംദേവ്

വാട്‌സാപ്പിന് ബദലായി ഒരു ഇന്ത്യന്‍ മെസേജിംങ് ആപ്പ് എന്നാണ് രാംദേവ് കിംഭോയെ വിശേഷിപ്പിക്കുന്നത്. സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്‌സ്, വിഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകള്‍ കിംഭോയിലുണ്ടെന്നാണ് സൂചന. പതഞ്ജലി വക്താവ് എസ്.കെ. തിജര്‍വാലയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

സ്വദേശി സമൃദ്ധി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡുകള്‍ക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പ് വരുന്നത്. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് രാംദേവ് സ്വദേശി സമൃദ്ധി സിംകാര്‍ഡ് ഇറക്കുന്നത്. 144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയും. ഒപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാര്‍ഡ് വാങ്ങുന്നവര്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ 10 ശതമാനം ഇളവില്‍ ലഭിക്കുമെന്നും പതഞ്ജലി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top