ഇന്ത്യയില്‍ എണ്‍പതുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ലാംബ്രട്ട സ്കൂട്ടര്‍, ഇലക്ട്രിക് സ്കൂട്ടറുമായി 2019 ആദ്യം വിപണിയിലെത്തും. പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കാനാണ് ഈ ഇറ്റാലിയന്‍ കമ്പനി ലക്ഷ്യമിടുന്നത്.
1980ലാണ് ഇന്ത്യയിലെ വില്‍പ്പന ലാംബ്രട്ട അവസാനിപ്പിച്ചത്. ഇറ്റലിയിലെ പ്രമുഖ ബ്രാന്‍ഡായ ലാംബ്രട്ടയുടെ ബ്രാന്‍ഡ് നെയിമിയില് പുറത്തിറങ്ങുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറിന് ഇന്ത്യയിലെ ഇരുചക്രവാഹന പ്രേമികളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന് കമ്പനി കരുതുന്നു. ഇതിനു പുറമെ 400 സിസിയുടെ പുതിയൊരു സ്കൂട്ടറും ഇന്ത്യന്‍ വിപണയില്‍ ലാംബ്രട്ട പുറത്തിറക്കുന്നുണ്ട്.