ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ചന്ദാ കൊച്ചാറിന് വീഡിയോ കോണുമായുള്ള വായ്പാ ഇടപാടില്‍ സെക്യൂരിറ്റീസ് ഏന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നോട്ടീസ് നല്കി.
വീഡിയോ കോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് 3250 കോടി രൂപയുടെ വായ്പ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
2012ല്‍ ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണ്‍ 40000 കോടി രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ 3250 കോടി രൂപ നല്‍കിയത് ഐസിഐസിഐ ബാങ്കായിരുന്നു. ചന്ദായുടെ ഭര്‍ത്താവ് ദീപക് കൊച്ചാറുമ വീഡിയോ കോണ്‍ മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന കമ്പനിയും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.