അമേരിക്കന്‍ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ്, ഒമ്പത് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്പേസ് എക്സ് ഫാല്‍ക്കണ്‍ തന്നെയാണ് പുതിയ വിക്ഷേപണവും നടത്തിയത്.
കാലിഫോര്‍ണിയയിലെ വന്‍ഡെന്‍ബര്‍ഗ് വ്യോമസേന കേന്ദ്രത്തിലെ സ്പെയ്സ് ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം. നാസയുടെ ഇരട്ട ഉപഗ്രഹങ്ങളായ ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ക്ലൈമറ്റ് എക്സ്പെരിമെന്റും(ഗ്രേയ്സ് ഫോ) ഇറിഡിയത്തിന്റെ അഞ്ച് നെസ്റ്റ് ഉപഗ്രഹങ്ങളുമാണ് ബഹിരാകാശത്ത് എത്തിച്ചത്.
നാസ വിക്ഷപിക്കുന്ന ഉപഗ്രഹം വഴി കാലാവസ്ഥ നിരീക്ഷണവും ഭൂമിയേപ്പറ്റിയുളള കൂടുതല്‍ വിവരങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും വെളളം നിറഞ്ഞ് നില്‍ക്കുന്നതിന്റെ രഹസ്യവും കണ്ടെത്താനാകുമെന്നാണ് നാസ കരുതുന്നത്.