Football

റഷ്യയിലെ ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇനി 22 നാളിന്റെ കാത്തിരിപ്പ്

 

മോസ്‌കോ: റഷ്യയിലെ ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇനി 22 നാളിന്റെ കാത്തിരിപ്പ്. ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ 21-ാം പതിപ്പിനാണ് 2018 ജൂണ്‍ 8 മുതല്‍ തുടക്കമാകുന്നത്. ജൂണ്‍ 8 മുതല്‍ ജൂലൈ 8 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഇതാദ്യമായാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ ഒന്നിലധികം വന്‍കരകളില്‍ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലോകകപ്പും ഇത് തന്നെ.

റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. അതേസമയം കരുത്തരായ ചില ടീമുകള്‍ ഇക്കുറിയില്ല എന്നതും ഇത്തവണത്തെ ലോകകപ്പിന്റെ പ്രത്യേകതയാണ്. നീലക്കുപ്പായത്തില്‍ ഇറ്റലിയും ഓറഞ്ച് കുപ്പായത്തില്‍ ഹോളണ്ടും ഇക്കുറി കളത്തിലുണ്ടാവില്ല. ഹോളണ്ടിന്റേത് പ്രതീക്ഷിച്ച തകര്‍ച്ചയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത് ചിലിയായിരുന്നു.

അതേസമയം ഈജിപ്ത്, പെറു, ഐസ്ലന്‍ഡ്, പനാമ തുടങ്ങിയവര്‍ ഫിഫ ഫുട്‌ബോള്‍ വേള്‍ഡ് കപ്പില്‍ കന്നിക്കാരാണ്. ഈജിപ്ത് 28 വര്‍ഷം കാത്തിരുന്നപ്പോള്‍ പെറു 36 വര്‍ഷമാണ് ലോകകപ്പ് യോഗ്യതയ്ക്കായി കാത്തിരുന്നത്. റഷ്യയിലെ കോസ്‌മോസ് അരീന, കസാന്‍ അരീന, വോള്‍ഗോഗ്രാഡ് അരീന തുടങ്ങി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top