തയ്യാറാക്കിയത് : പ്രിയ ആനന്ദ്
ഗൃഹനാഥ.
(മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)
ആവശ്യമായ ചേരുവകള്‍
- അരിപ്പൊടി – 1 കപ്പ്
- ശര്‍ക്കര – കാല് കപ്പ്
- തേങ്ങ ചെറുതായി അരിഞ്ഞത് – അര കപ്പ്
- നെയ്യ് – ആവശ്യത്തിന്
- മഞ്ഞള്‍ പൊടി – രണ്ടു നുള്ള്
- ഏലയ്ക്ക പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാത്രം ചൂടാക്കി അരിപ്പൊടി ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വെള്ളം തിളപ്പിച്ച് ആറാന്‍ വയ്ക്കുക.
തണുത്തതിന് ശേഷം പൂട്ടിന് അരിപ്പൊടി കുഴയ്ക്കുന്നതുപോലെ അരിപ്പൊടി ചേര്‍ത്ത് കുഴയ്ക്കുക. പുട്ട് തയ്യാറാക്കുന്ന അതേ രീതിയില്‍ വേവിച്ചെടുക്കുക.
ഒപ്പം തന്നെ ശര്‍ക്കര മൂന്ന് കമ്പിപ്പാകത്തില് പാനിയാക്കുക. ശര്‍ക്കരപ്പാനിയിലേക്ക് തേങ്ങയും ഏലയ്ക്കയും ചേര്‍ക്കുക.
ഈ കൂട്ട് പുട്ടിലേക്ക് ചേര്‍ക്കുക ഒപ്പം നെയ്യും. ശേഷം നന്നായി ഇളക്കുക. രുചികരമായ മധുരപ്പുട്ട് തയ്യാറായി.
നവരാത്രി കാലത്ത് ബ്രാഹ്മിന്‍ ഭവനങ്ങളിലെ വിശേഷപ്പെട്ട നിവേദ്യങ്ങളിലൊന്നാണ് ഈ മധുരപ്പുട്ട്.