Environment

ന്യൂന മര്‍ദം ; കേരളം അതീവ ജാഗ്രതയില്‍

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ മേഖല രൂപം കൊണ്ട സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്തായാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനു വടക്കുപടിഞ്ഞാറായാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നത്.

ഇവ രണ്ടും കേരള തീരത്തെ നേരിട്ട് ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് അധികൃതര്‍. അതേസമയം കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയാണ് ഇപ്പോള്‍ പ്രധാനമായും പരിഗണിക്കുന്നത്. ലക്ഷദ്വീപിനു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

ലക്ഷദ്വീപ് പരിസരത്തും ദ്വീപിനു പടിഞ്ഞാറു ഭാഗത്തേക്കും മത്സ്യബന്ധനത്തിനു പോകരുത്. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മുന്നറിയിപ്പു നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഇക്കുറി കാലവര്‍ഷം നേരത്തെയെത്തുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഇരു ന്യൂനമര്‍ദങ്ങളും എന്നാണ് നിഗമനം.

കേരളത്തില്‍ ഇന്നും നാളെയും ചിലയിടങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ, മെയ് 23, 24 തീയതികളില്‍ വ്യാപകമായി മഴ പെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top