Kerala

എണ്ണവില അഞ്ച് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍

സംസ്ഥാനത്തെ എണ്ണവില അഞ്ച് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍. തിരുവനന്തപുരത്ത് ചരിത്രം കുറിച്ച് പെട്രോള്‍ വില എണ്‍പത് കടന്നു. പെട്രോളിന് 80.1 രൂപയും ഡീസലിന് 73.6 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഇന്ധനവില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീസലിന് 71.85 രൂപയുമാണ് വില. കോഴിക്കോട് 78.97 രൂപയാണ് പെട്രോളിന്. 72.12 രൂപയ്ക്കാണ് ഡീസലിന്റെ ഇന്നത്തെ വില്‍പ്പന.

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ അന്നു മുതല്‍ തുടങ്ങിയ ഇന്ധനവില വര്‍ധനവ് നിരുപാധികം തുടരുകയാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 19 ദിവസം എണ്ണവില വര്‍ധിക്കുന്നത് മരവിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ജനവികാരം എതിരാകുമെന്ന് കരുതിയായിരുന്നു ഈ നടപടി. എന്നാല്‍ തെരഞ്ഞടുപ്പ് കഴിഞ്ഞ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ എണ്ണവില കുത്തനെ ഉയരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ ആറാം ദിവസമാണ് എണ്ണവില കൂടുന്നത്.

ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതാണ് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇനിയും വിലയില്‍ വര്‍ധനവുണ്ടാകുമെന്നും കമ്പനികള്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top