നവാഗതനായ സൂരജ് ടോമിന്റെ സംവിധാനത്തില്‍ അനൂപ് മേനോന് നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അനൂപ് മേനോന് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മിയാ ജോര്‍ജ്ജും ഹന്നയുമാണ് ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയാവുന്നത്. സംവിധായകരായ ലാല്‍ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. റൊമാന്റിക്ക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പാചകക്കാരനായി അനൂപ് മേനോന് എത്തുമ്പോള്‍ മെഴുകുതിരി ഉണ്ടാക്കുന്ന പെണ്‍കുട്ടിയായാണ് മിയ എത്തുന്നത്.