കുടുംബശ്രീയുടെ വൈവിധ്യമേറിയ ഭക്ഷണവിഭവങ്ങളും റെഡിമെയ്ഡ് കരകൗശലം മുതല്‍ ജൈവപച്ചക്കറി വരെയുള്ള നിരവധി ആകര്‍ഷക സ്റ്റാളുകളുമായി ‘ജനകീയം 2018’ പ്രദര്‍ശന വിപണന മേള നിരവധിപേരെ ആകര്‍ഷിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് എറണാകുളം മറൈന്‍ ഡ്രൈവിലാണ് മേള അരങ്ങേറുന്നത്. മെയ് 17ന് ആരംഭിച്ച മേള 22ന് അവസാനിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മേളയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് വിദഗ്ദര്‍ നയിക്കുന്ന സെമിനാറുകളും സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിച്ചിച്ചുണ്ട്. പ്രവേശനം സൗജന്യമാണ്.