കാത്തിരിപ്പിന് ഇനി മാസങ്ങളുടെ ദൂരം മാത്രം. കണ്ണും കാതും കരളും നല്കി മലയാളി യുവത്വം കാത്തിരിക്കുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗ വരുന്ന സെപ്തംബറില്‍ തിയേറ്ററുകളിലെത്തുമെന്ന സന്തോഷവാര്‍ത്തയുമായി ചിത്രത്തിന്റെ പുതിയ സോംഗ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
കണ്ണിറുക്കി കാണികളെ കൈയിലെടുത്ത പ്രിയ വാര്യരും റോഷനും തന്നെയാണ് ഈ ടീസറിലെയും താരങ്ങള്‍. ഒപ്പം കൂട്ടുകാരും. മുന്നാലെ പോനാലെ..പിന്നാലെ സെന്ട്രേനെ എന്ന കൗമാരപ്രണയത്തിന്റെ കുറുമ്പും കുസൃതിയും പാടുന്ന തമിഴ്പാട്ടിനൊപ്പം ഇത്തവണ പക്ഷേ കണ്ണിറുക്കി മാത്രമല്ല ഖല്ബില് കേറുന്ന ചിരിയും കൂടെ ചേര്‍ത്താണ് പ്രിയയും റോഷനും ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. വരുന്ന സെപ്തംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.