Business

മുത്തൂറ്റ് ഫിനാന്‍സ് ; നാലാം പാദത്തില്‍ 40 ശതമാനം ലാഭവര്‍ധന

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാര്‍ച്ച് മാസത്തിലവസാനിച്ച നാലാം പാദത്തില്‍ 451.39 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍കാലയളവിനേക്കാള്‍ 40 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

2017-18 സാമ്പത്തിക വര്‍ഷം 46 ശതമാനം വര്‍ധനവോടെ അറ്റാദായം 1720 കോടി രൂപയിലെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്തം വരുമാനം 6185.27 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 5728.63 കോടി രൂപയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top